2012, മേയ് 20, ഞായറാഴ്‌ച

വാഴ്വിതിത്ര മേല്‍

വാഴ്വിതിത്ര മേല്‍  



രാത്രിയാത്രയിലില്ലിനിയൊരു മൊഴി
 നിറുകയിലെന്‍ സ്നേഹമൊഴി ............!

ഒരിക്കലുമിനങ്ങാത്ത നമ്മുടെ 
മനവും തനുവും  
വാഴ്വിന്‍ വിപണിയിലേക്ക് 
കുടിയിറക്കിയന്നു മുതല്‍ 
തുഴയെണ്ടുന്ന ദുരങ്ങളിലേതോ 
ഭയപ്പാടിന്റെ പകര്‍ന്നാട്ടമുണ്ടായിരുന്നു 

കണ്ടറിവില്ലാത്ത കേട്ടറിവ് മാത്രമുള്ള 
ഭോഗത്രിഷ്ണ നിന്‍ മിഴികളില്‍ 
കലമ്പി നില്‍ക്കുമ്പോള്‍
വാക്ക് മാറിയും പിന്നെ വഴി മാറിയുമെത്രയോ 
ദൂരെ ഞാന്‍ വാഴ്വിന്‍ കളിയോടം തുഴഞ്ഞു  

പരസ്പരം പങ്കു വെക്കപ്പെടാത്ത നമ്മളെ 
ആരോ വിളിക്കുന്നു,വെന്നാരോ പറഞ്ഞത്  
നമ്മിലെ നമ്മെ ഓര്‍ത്തായിരിക്കും  

ജീവനില്‍ പുണ്യമുള്ള
 മനതാരില്‍ മാത്രമെയനുരാഗമുകുളം 
മിഴി തുറക്കു എന്നാരോ പറഞ്ഞത് 
നമ്മലോര്‍ക്കനമായിരുന്നു .................

ഒടുവില്‍ ,നീയാദ്യം പറന്നു പോകരുതെന്നു-
മെന്നെ ഒറ്റയാക്കരുതെന്നും പരസ്പരം 
പറഞ്ഞുവെങ്കിലും എന്നെ ഒറ്റയാക്കി ഏതോ 
ചില്ലയിലേക്ക് പറന്നു നീ പോയപ്പോഴാണ് 
വാഴ്വില്‍ ,നാം തമ്മിലിത്ര മേല്‍ 
ദീര്ഖമായകലം ഉണ്ടെന്നു,മില്ലന്നും അറിഞ്ഞത്  

2012, മേയ് 19, ശനിയാഴ്‌ച

 പിന്നെ നടന്നത് .............?


അയാള്‍ കുളക്കരയില്‍  ഏ ത്തി .
അയാള്‍ നാലുപാടും നോക്കി.
ആരുമില്ല .............
നിറഞ്ഞു ,പായല്‍ മുടി  കിടക്കുന്ന  കുളത്തിലേക്ക് 
അയാള്‍ എടുത്തു ചാടി ..........
കുറച്ചു നേരം കഴിഞ്ഞു തിരികെ കയറിയ 
അയാളുടെ  കയ്യില്‍        
മനോഹരമായ  രണ്ടു താമരപ്പൂക്കള്‍ഉണ്ടായിരുന്നു   

2012, മേയ് 14, തിങ്കളാഴ്‌ച

ഭീതി


ഓര്‍മയില്‍ ,അച്ഛന്‍  
 കീഴടങ്ങാത്തവനായിരുന്നു
 അതാവാം
 പലതിനും ഞാന്‍ കീഴ്പ്പെട്ടത്‌ .......

2012, മേയ് 13, ഞായറാഴ്‌ച

പറയാതെ പോയവള്‍





പറയാതെ പോയവള്‍ 




തിരിഞ്ഞൊന്നു നോക്കിടാതെ
 പിന്നെ , ഒന്നും പറയാതെ
 നീ പോയതിന്‍ വേദനയില്‍ മുഴുകി 
ഞാനീ ജാലകവാതിലിന്‍ ചാരെ
മൂകമായ് ഇരിക്കെ ,
ഓര്‍മയില്‍
 ഞാനോരാള്‍ നിന്‍ മനസിന്നശ്വംത്തിന്‍
 കടിഞ്ഞാണ്‍ 
എന്‍ വരുതിയിലാക്കിയല്ലോ .........
പകഷെ ,അതൊക്കെയും
 പൊട്ടിച്ചെറിഞ്ഞു നീ പോയത്‌ 
എന്ത് കൊണ്ടാവാം .............?

2012, മേയ് 11, വെള്ളിയാഴ്‌ച

സ്വയം വെയിലായി ..................


സ്വയം വെയിലായി ..................
(അയ്യപ്പനെക്കുറിച്ചു )


കണ്ണുകളില്‍ കത്തുന്ന കാമവും
 മനതാരില്‍ നിറയെ കവിതയുമായ് 
തെരുവുകള്‍ തോറും നടന്നവന്‍ നീ.....

പലപ്പോഴും പാതി ചാരിയ 
വാതിലിന്നു മറവിലെ മുഖംത്തിന്നു 
മുഖം കൊടുക്കാതെ 
പടിയിറങ്ങി നടന്നവന്‍ നീ...............

ജ്ഞാതികള്‍ക്ക് കണ്ണീരും മിത്രങ്ങള്‍ക്ക് കരളും 
പറിച്ചു കൊടുത്തവന്‍ നീ 
വെയില്‍ ഏറെ തിന്നത് കൊണ്ടാവണം
 നീ ഏറെ  കറുത്ത് പോയതു.......... 


അതാവണം നിന്റെ വരികള്‍ക്ക് 
ഇത്ര മേഘവര്നം......................? 

2012, മേയ് 8, ചൊവ്വാഴ്ച

ഒരിടം

ഒരിടം   

എഴുതി എഴുതി തീര്‍ന്ന വാക്ക് കൊണ്ട് ,പറഞ്ഞു
പറഞ്ഞു പഴകി തേഞ്ഞ 
ഒരു വാക്ക് കൊണ്ട് ,കാനെ
കാനെ തീര്‍ന്ന
ഒരു നോക്ക് കൊണ്ട് .........നഷ്‌ടമായ
ഒരു പ്രണയത്തെ
ഓര്‍മയില്‍ സുക്ഷിക്കുവതെങ്ങനെ ............?

നീ എന്റെ പ്രിയപ്പെട്ടവള്‍ ...........

നീ എന്റെ പ്രിയപ്പെട്ടവള്‍ ...........



നീയെനിക്കെന്നും പ്രിയപ്പെട്ടവള്‍
ക്രുര നിമിഷങ്ങളില്‍ 
ഒരു കുളിര്‍ത്ത തെന്നലായി
തണുവെഴും കൈകളാല്‍ 
സ്നേഹമോടെന്‍ നിറുകയില്‍ തലോടി 
എന്‍ ജീവിത വഴിത്താരയില്‍
പുലര്‍ വെട്ടത്ത് ഈറനോടെന്‍ മുന്നിലങ്ങനെ 
ഒരു നല്ക്കണിയായ്‌ .......