2012, മാർച്ച് 29, വ്യാഴാഴ്‌ച

ഇനിയും അറിയാന്‍ കഴിയാത്തത് ...............

ഇനിയും അറിയാന്‍ കഴിയാത്തത് ...............

കഥ 





ഒരു രാവിലാകാശം ഭുമിയിലേക്ക് പെയ്തിറങ്ങിയ നേരം പാതി ചാരിയ എന്റെ കുടിലിന്‍ ഉള്ളിലിരുന്നു വെന്തുരുകുകയായിരുന്നു .ഏത് നിമിഷവും തകര്‍ന്നു വീഴാറായ ഈ കുടിലാണ് എപ്പോള്‍ എന്റെ ഏക ആശ്രയം ............


                                  അറിവായപ്പോള്‍ മുതല്‍ ആരുമാരും ഇല്ലതെ ആയി മാറിയ എനിക്ക് ഇത്രയും നാളത്തെ പരിശ്രമം കൊണ്ട് ഉണ്ടായ ഈ കുടില്‍ ഒരു രക്ഷകനാണ് കായലും കടലും കരുമന കുട്ടുന്ന ഈ തീരത്ത്‌ ഉള്ള എന്റെ കുടിളിന്നുല്‍ നിത്യ വിരുന്നുകാരാണ്    കടലും കായലും പിന്നെ ഇടക്കിടെ പെയ്യുന്ന ഈ മഴയും ........?
             
                              എന്റെ പരിഭാവക്കടലില്‍ എത്ര മേല്‍ തുഴയില്ല തോണി തുഴഞ്ഞിരിക്കുന്നു  സ്വാരത്തത കുടിയിരിക്കുന്ന മനുഷ്യരുടെ ഇടയില്‍ നിസ്വ്ര്തമായ മനസുമായ്‌ വന്നു പെട്ടതാണല്ലോ എന്റെ തെറ്റ് ...........പുഴമീനും കായല്‍ മീനും പിടക്കുന്ന കുട്ടയുടെ മുന്പിലിരുന്നു ഗീര്‍വാണം മുഴക്കുന്ന മനവന്ടെ നാവിനോട് തോന്നിയ വെറുപ്പ് മിക്കപ്പോഴും പലരോടും തോന്നിയിട്ടുണ്ട് .അതൊരു പകഷെ ,എന്റെ അനതത്വമാകം അത്തരമൊരു മാനസിക അവസ്ഥ യിലേക്ക് എന്നെ കൊണ്ടെത്തിച്ച്ചത് പിന്നെ കടലും കായലും ആസ്കഷവുമോക്കെയായി ഇപ്പോഴും അപ്പോഴും എപ്പോഴും ചങ്ങാത്തത്തിലാണ് ഞാന്‍ പലപ്പോഴും പരിഭാവത്ത്തിലും ...............?


                                    ഇഷ്ടം ..............പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തില്‍ ഉള്ള  ഒരിഷ്ടം എന്റെ മനസ്സില്‍ ആദ്യം തോന്നിത്തുടങ്ങിയത് കടലോരത്ത്‌ ഞായറാഴ്ചകളില്‍ ആളുകളെ രസിപ്പിക്കനായ്‌ നൃത്തം ചവിട്ടാനെത്തുന്ന ആ പെന്കുട്ടിയിലാണ്  പെരുഉരുമോന്നു മരിയാത്ത ആ പെന്കുട്ട്യാണ് എന്റെ മാനസിലാദ്യം  സ്നേഹം എന്ന് പറയുന്ന ആ എന്തോ ഒന്ന് പാകിയിട്ടത് ..........അല്ലെങ്കിലും പെരിലുമുരിലും ഒക്കെ എന്തിരിക്കുന്നു ...................

2012, മാർച്ച് 27, ചൊവ്വാഴ്ച

രാത്രി

രാത്രി

കണ്ണ് കാനത്തവള്‍ 
 കാത് കേള്‍ക്കാത്തവള്‍ 
 ഒന്നുമൊന്നും ഉരിയാടാത്തവള്‍ 
  എന്നി ട്ടുമീ രാത്രി യെത്ര മേല്‍ സുന്ദരി ........! 
മരമാകാം ................
ഒരു നാള്‍ ഞാനും ഒരു മരമാകാം
ഇലകള്‍  വിടര്‍ത്തി കായ്കലുമായ്
നിന്‍ നിദ്രയുടെ ആഴങ്ങളിലെക്ക്
പാറി വീഴുമോരില പോല്‍ .............




പകലുകള്‍ വെയിലുകലായ്‌ വന്നു എന്‍
നഗ്ന മേനിയില്‍ വിഭ്രമ വിരലാല്‍
ജീവിതം അടയാളപ്പെടുത്തവെ
ആകാശ നീലിമയില്‍
ഒരു കുഞ്ഞു നക്ഷത്രമായിടം  

അനുരാഗം

അനുരാഗം                    കുഞ്ഞു കവിത

അടുത്ത്‌   അറിയാമെനിക്കവളെ
പകഷെ ,തുറന്നേലില്ലിതുവരെ
 മനസിന്‍  കുഞ്ഞു തോല്‍പ്പെട്ടി 

പാതിരാക്കാറ്റ് ഉണര്ന്നതും പാല്‍ നിലാവ് പരന്നതും

പാതിരാക്കാറ്റ് ഉണര്ന്നതും പാല്‍ നിലാവ് പരന്നതും 


കാതം എരെ താണ്ടി കാലമെന്നെ മുകില് 
എന്റെ മുന്നില്‍ കിതച്ചു നില്പ്പ്‌ു 
 വഴിയറിയാതെ 
ഒരു വാഴ്വിന്‍ വിപിന വിജന 
വീഥിയിലെകനായെന്നുഴം  കാത്തിരിപ്പ്‌ു  കാലം 
   നിഴല്‍ വല കള്‍ക്കിടയില്‍പ്പെട്ടൊരു
 വാക്കനെന്‍ ഹൃദയം ;വഴി വിലക്കുകള്‍ 
പഴി പറഞ്ഞു നില്‍ക്കുന്നൊരു
വഴിയില്‍ ആരെയരിവാ, നാരരിവാന്‍  
 നീ യാത്ര് യിലാരെആത്മ മിത്ര്മാക്കാന്‍ .......?


പെരാണ് ഭു,വതിന്‍ വേരാണ്
 നാമതിന്‍ നേരാണ് തിരയേണ്ടത് 


കടലെടുത്തൊരു നഗരത്ത്തെരുവില്‍ നിന്നാരുടെയോ
 കനിവാള്‍ല്‍       കിട്ടിയ വാഴ്വ് വില്‍ക്കാന്‍ വന്ന ഒരുവന്‍ 
വാക്കാനെന്‍  വാഴ്വെന്നരിഞ്ഞു
 ഞാനെന്നെ വാക്കുകളാല്‍ വില പെശുന്നു 
വാങ്ങുന്നീലാരുമെന്നെ
 യെന്‍ വാഴ്വ് ,വാക്ക് ,നോട്ടം ,ചിരി ,കരച്ചില്‍ 
,നിസ്സഹായത യങ്ങനെ പല ഭാവങ്ങളില്‍ 
ത്രിപ്തിയില്ലാര്‍ക്കുമെന്നെ  ..........
വാഴ്വ് എത്ര മേല്‍ സുന്ദരമാതിന്‍
 വിലയെത്ര മേല്‍ ദാരിദ്രം ...............

2012, മാർച്ച് 16, വെള്ളിയാഴ്‌ച

കുഞ്ഞു കവിതകള്‍

             നഷ്ടം
മെലിഞ്ഞു ഒഴുകുമി പ്പുഴയുടെ
 നെഞ്ചകം പിളര്‍ത്തി

 എത്രമേല്‍ മണല്‍ വണ്ടികള്‍ പായുന്നു ...........

പുഴ പറയാഞ്ഞത് ..........!

പുഴ പറയാഞ്ഞത് ..........!


പുഴയില്‍  കുളിക്കാന്‍ ചെന്നവനോട് 
 പുഴ തന്റെ സംകടകതയോതി .
കഥ  കേട്ട അവന്‍ ഉറങ്ങിപ്പോയി 
പുഴയിലേക്ക്‌  വീണു 
.പിന്നെ ,പുഴ അവനെ വിഴുങ്ങി ............

2012, മാർച്ച് 14, ബുധനാഴ്‌ച

അനന്തരം

......ആരോ
 വലിച്ചു എറിഞ്ഞ പൊട്ടിയ
ഒരു ചെരിപ്പ്
വഴിയരികില്‍ കിടക്കുന്നു .........
തെരുവ് നായയുടെ കുട്ടിക്ക് അത്
എപ്പഴോ കളിപ്പാട്ടമായി മാറി 

വഴി വക്കില്‍ നിന്ന് .......

വഴി വക്കില്‍ നിന്ന് ..........


ഇന്നും ,കാണ്മു
കണ്ണ് രണ്ടും നഷ്ടപ്പെട്ട
യാചകന്‍ വഴി വക്കില്‍ ഇരിപ്പൂ
അതേ സ്ഥാനത്ത്‌ .........
ഇന്നലെ കണ്ട അതേ
ഇരിപ്പിടത്തില്‍ ................ 
അമ്പിളി 


അന്പില്‍  ..........
ആരോ വലിച്ചെറിഞ്ഞ
പൊട്ടിയ ഒരു
 പാത്രം  പോല്‍
 ആകാശത്തംബിളി...... 
എന്‍ പ്രിയതമ ...........

രാവിനേക്കാള്‍ സുന്ദരിയാനു -
പല രാവുകളിലുമെന്‍ പ്രിയതമ
പക്ഷെ ,അവളെ
സ്നേഹത്തോടോന്നു നോക്കുവാന്‍
അത്ര മേല്‍ ഞാന്‍ ഭയപ്പെട്ടു ..............?
കുഞ്ഞു കവിതകള്‍ 
സന്ദേശം
 കാറ്  പറയാന്‍ വന്നത്
 കാറ്റ് കൊണ്ട് പോയി

സന്ദേശം

കാറ് പറയാന്‍ വന്ന കഥ
 കാറ്റ്  വന്നു കട്ട് കൊണ്ട് പോയി

പരിഭവം

രാത്രി തീരുവോലമൊരു കുഞ്ഞു മഴയതിന്‍
സന്കടകത പറഞ്ഞു  തീര്‍ന്നില്ല ...........
ഒന്നുമറിയാതെ നീയുറങ്ങി ............

കാഴ്ച  -1
സായന്തനം
കടല്‍തീരം
എന്നിട്ടുമെന്ടെ
കാലടികളെ
നനയ്ക്കാനൊരു
കുഞ്ഞു മഴ വേണ്ടിവന്നു

 കാഴ്ച -2
സായന്തനം
കടല്‍തീരം
എന്നിട്ടുമെന്ടെ
കാലടികളെ
നന്യ്ക്കാനൊരു
കുഞ്ഞു മഴയെത്തി ............


വിധി 
ഇന്നലെ നീ ആട്ടി വിട്ട
കാക്കയെ ഇന്ന് തിരികെ
 വിളിപ്പൂ .............
വിധി ............?  

സമകാലികം

കുഞ്ഞു കവിത  
സമകാലികം 

തൊടിയിലാകെ
 കൊക്കരിച്ച്ചു 
കൊക്കരിച്ച്ചു 
നടപ്പൂ .........നാളെ
വരചട്ടിയില്‍
 പിടയെണ്ടുന്ന ജന്മം......