വാഴ്വിതിത്ര മേല്‍
രാത്രിയാത്രയിലില്ലിനിയൊരു മൊഴി
നിറുകയിലെന്‍ സ്നേഹമൊഴി ............!
ഒരിക്കലുമിനങ്ങാത്ത നമ്മുടെ
മനവും തനുവും
വാഴ്വിന്‍ വിപണിയിലേക്ക്
കുടിയിറക്കിയന്നു മുതല്‍
തുഴയെണ്ടുന്ന ദുരങ്ങളിലേതോ
ഭയപ്പാടിന്റെ പകര്‍ന്നാട്ടമുണ്ടായിരുന്നു
കണ്ടറിവില്ലാത്ത കേട്ടറിവ് മാത്രമുള്ള
ഭോഗത്രിഷ്ണ നിന്‍ മിഴികളില്‍
കലമ്പി നില്‍ക്കുമ്പോള്‍
വാക്ക് മാറിയും പിന്നെ വഴി മാറിയുമെത്രയോ
ദൂരെ ഞാന്‍ വാഴ്വിന്‍ കളിയോടം തുഴഞ്ഞു
പരസ്പരം പങ്കു വെക്കപ്പെടാത്ത നമ്മളെ
ആരോ വിളിക്കുന്നു,വെന്നാരോ പറഞ്ഞത്
നമ്മിലെ നമ്മെ ഓര്‍ത്തായിരിക്കും
ജീവനില്‍ പുണ്യമുള്ള
മനതാരില്‍ മാത്രമെയനുരാഗമുകുളം
മിഴി തുറക്കു എന്നാരോ പറഞ്ഞത്
നമ്മലോര്‍ക്കനമായിരുന്നു .................
ഒടുവില്‍ ,നീയാദ്യം പറന്നു പോകരുതെന്നു-
മെന്നെ ഒറ്റയാക്കരുതെന്നും പരസ്പരം
പറഞ്ഞുവെങ്കിലും എന്നെ ഒറ്റയാക്കി ഏതോ
ചില്ലയിലേക്ക് പറന്നു നീ പോയപ്പോഴാണ്
വാഴ്വില്‍ ,നാം തമ്മിലിത്ര മേല്‍
ദീര്ഖമായകലം ഉണ്ടെന്നു,മില്ലന്നും അറിഞ്ഞത്