സര്‍പ്പക്കാവുകളില്‍ വിളക്ക് വയ്ക്കണമെന്ന് പഴമക്കാര്‍ പറഞ്ഞപ്പോള്‍ വിഷസര്‍പ്പത്തിനു വിളക്ക് വയ്ക്കണമോ എന്ന് ചോദിക്കാനാണ് പുതിയ തലമുറ തയ്യാറായത്.
എന്നാല്‍ സര്‍പ്പത്തിനു മാത്രമല്ല നാം വിളക്ക് വയ്ക്കുന്നതെന്നും സര്‍പ്പം അധിവസിക്കുന്ന സര്‍പ്പക്കാവുകളെയാണ് വിളക്ക് തെളിച്ച് ആരാധിക്കുന്നതെന്നുമാണ് യാഥാര്‍ത്ഥ്യം.
വൃക്ഷപൂജയെന്നത് അത്മപൂജ കൂടിയാണ്. വൃക്ഷലതാദികളെയും പക്ഷിമൃഗാദികളെയും ആത്മതുല്യം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതിലൂടെ സര്‍വ്വതിലും കുടികൊള്ളുന്ന ചൈതന്യം ഈശ്വരന്‍ തന്നെയാണെന്നുള്ള അദ്വൈതവേദാന്തദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജീവകാരുണ്യം ഈശ്വരോപാസനയും അഹിംസാവ്രതവും തന്നെ.
വൃക്ഷകൂട്ടങ്ങള്‍ എല്ലാ തറവാടുകളുടെയും സമീപത്തായി ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത കണ്ടറിഞ്ഞ പൂര്‍വ്വികരാണ് സര്‍പ്പക്കാവുകള്‍ക്ക് വിളക്കുവയ്ക്കണമെന്നുപദേശിച്ചിരുന്നത്. കൂറ്റന്‍ വൃക്ഷങ്ങളെയും കുറ്റിച്ചെടികളും ഔഷധസസ്യങ്ങളുമൊക്കെ കൊണ്ട് നിബിഡമായ സര്‍പ്പക്കാവുകളില്‍ സര്‍പ്പദേവതകള്‍ കുടികൊള്ളുന്നുവെന്നതാണ് സങ്കല്‍പ്പം.
ശുദ്ധമായ ജീവവായുവും തൊടിയില്‍ ഈര്‍പ്പവും തണലും നല്‍കി ഗൃഹാന്തരീക്ഷം പരിശുദ്ധമാക്കുന്നതില്‍ സര്‍പ്പക്കാവുകള്‍ എന്നും മുന്നിലായിരുന്നു. മാത്രമല്ല കിണറുകളിലും കുളങ്ങളിലുമൊക്കെ ശുദ്ധജലസുലഭത ഉറപ്പുവരുത്താനും ഇവയ്ക്കു കഴിഞ്ഞിരുന്നു. വൃക്ഷങ്ങളെയും ഔഷധച്ചെടികളേയും സുലഭമായി വളരാന്‍ അനുവദിച്ചിരുന്ന സര്‍പ്പക്കാവുകള്‍ ഒരു സമ്പൂര്‍ണ്ണ പരിസ്ഥിതി വ്യവസ്ഥ അതായത് ഇക്കോസിസ്റ്റം തന്നെയായിരുന്നുവെന്ന് വ്യക്തം. അതുകൊണ്ടാണ് ലക്ഷക്കണക്കിന് രൂപ മുടക്കി സര്‍പ്പക്കാവുകള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഇപ്പോള്‍ സര്‍ക്കാരുകള്‍ മുന്നോട്ട് വന്നിരിക്കുന്നതും.
അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന സങ്കേതങ്ങളായി സര്‍പ്പക്കാവുകളെ വിശേഷിപ്പിക്കുന്നവര്‍ക്ക് തിരിച്ചറിയാനായി ഇവ പരിസ്ഥിതി സംരക്ഷണത്തിന് അനിവാര്യമാണെന്ന് ആധുനികശാസ്ത്രം വെളിപ്പെടുത്തിയിരിക്കുന്നു.
കാര്‍ബണ്‍ വലിച്ചെടുത്ത് മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമായ ഓക്സിജന്‍ വന്‍തോതില്‍ നല്‍കാന്‍ വൃക്ഷങ്ങള്‍ക്കെന്ന പോലെ തന്നെ ഭാരതസങ്കല്‍പ്പത്തിലെ സര്‍പ്പക്കാവുകള്‍ക്കും കഴിയുന്നുവെന്ന് ജര്‍മ്മനിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ' കോണ്ടംപറ്റി സയന്‍സ് ' മാഗസിന്‍ കണ്ടെത്തിയിട്ട് അധികം നാളായിട്ടില്ല.
മിണ്ടാപ്രാണികളോട് എന്നും ഭാരതീയാചാര്യന്മാര്‍ കാണിച്ച വാത്സല്യത്തിന്റെ ഭാഗമായിട്ടാകണം സര്‍പ്പക്കാവുകള്‍ക്കുള്ളില്‍ അധിവസിക്കുന്ന സര്‍പ്പദേവതകളെപ്പറ്റിയുള്ള സങ്കല്പവും ................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ