2012, നവംബർ 10, ശനിയാഴ്‌ച

അമ്മയറിവ്

അമ്മയറിവ് 




അമ്മ പറഞ്ഞ,റിഞ്ഞ 
ആദ്യത്തെ അറിവാണ് 
 അച്ഛന്‍  പക്ഷെ, പിന്നെയുള്ള
 എല്ലാ യാത്രകളിലും 
അച്ഛനായിരുന്നു അറിവുകള്‍ 
പകര്‍ന്നു നല്‍കിയത് അമ്മ
 പിന്നോട്ട് മാറിയതാണോ 
അതോ അച്ഛന്‍ ആ സ്ഥാനം
 കൈയടക്കിയത് ആണോ 
ഇന്നും നിശ്ചയമില്ല .......
പക്ഷെ ,ഒന്ന് ഓര്‍മയുണ്ട് 
അമ്മയും അച്ഛന്റെ കടന്നു വരവിനെ 
 സ്വാഗതം ചെയ്തിരുന്നു 
എന്ന് വേണം കരുതാന്‍ 
കുട്ടിക്കാലത്ത് എന്നെ 
മടിയിലിരുത്തി 'അച്ഛനെ പ്പോലെ വളരേണം 'എന്ന്
 പാടിയിരുന്നു ........................

1 അഭിപ്രായം:

Unknown പറഞ്ഞു...

കൊള്ളാം നന്നായിട്ടുണ്ട് ആശയം.
അമ്മ പറഞ്ഞ,റിഞ്ഞ

കോമ ഒഴിവാക്കൂ