2012 ഓഗസ്റ്റ് 19, ഞായറാഴ്‌ച

മിനി കഥകള്‍ കഥയങ്ങനെ.......

മിനി കഥകള്‍

കഥയങ്ങനെ.......

കാറ്റും കഥയും 


കാറ് പറയാന്‍ വന്ന കഥ
കാറ്റ് കട്ട് കൊണ്ട് പോയി


കുഞ്ഞുമഴയുടെ പരിഭവം

രാവു തീരുവോളമൊരു 
കുഞ്ഞു മഴയതിന്‍ സങ്കട-
ക്കഥയോതിത്തീര്‍ന്നില്ല.....

അകാശക്കഥ 

ആരോ വലിച്ചു എറിഞ്ഞൊരു
വക്ക്  പൊട്ടിയ  പാത്രം പോല്‍ 
ആകാശത്തംമ്പിളി............ 


കളിപ്പാട്ടം 

 ആരോ വലിച്ചു എറിഞ്ഞൊരു
പൊട്ടിയ ചെരിപ്പ് 
തെരുവില്‍ കിടക്കുന്നു 
തെരുനായയുടെ കുട്ടിക്കതു 
എപ്പഴോ കളിപ്പാട്ടമായി ............ 


2012 ഓഗസ്റ്റ് 15, ബുധനാഴ്‌ച

ഞാന്‍ പറയുന്നത്

ഞാന്‍  പറയുന്നത്  കവിത 


കനവിലെന്കിലുമൊരു  മാത്ര- 
ഞാനെരെയിഷ്ടപ്പെടുന്നോരാ
 വാക്കുമായെന്നരികില്‍ നീയെത്തുമെങ്കില്‍
 സഖി ,മനതാരിനെ 
അത്ര മേല്‍ ജ്വലിപ്പി,പ്പിക്കുമാ  
താപമെല്ലാമോഴിഞ്ഞു പോയേനെ ........